Posted: 07 Sep 2014 04:16 AM PDT
കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ, അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തു തയ്യാറാക്കപെട്ട സിനിമയാണ് വില്ലാളിവീരന്‍. ബിസിനെസ്സുകാരനായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടുവാന്‍ നെന്നോട്ടമൊടുന്ന കഥാനായകന്‍. ഈ തിരക്കുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലുമിടപെടാനും അതില്‍ നിന്നും വലിയ കുഴപ്പങ്ങളിലും ചെന്നുചാടനും, അതൊക്കെ നിസ്സാരമായി പരിഹരിക്കാനും, നായികയെ പ്രേമിക്കാനും, പാട്ടും ഡാന്‍സും ചെയ്യാനുമൊക്കെ കഥാനായകന്‍ സമയം കണ്ടെത്തുന്നു. മേല്പറഞ്ഞ എല്ലാ സവിശേഷതകളും കഥാനായകന് ഉള്ളതുകൊണ്ടാവണം ഈ സിനിമയ്ക്ക് വില്ലാളിവീരന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കീര്‍ത്തിചക്രയ്ക്ക് ശേഷം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൌധരി നിര്‍മ്മിച്ച മലയാള സിനിമയാണ് വില്ലാളിവീരന്‍. ദിലീപും നമിത പ്രമോദും നായികാനായകന്മാരായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം സുധീഷ് ശങ്കറാണ്. സുധീഷിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്. അനില്‍ നായര്‍ ചായഗ്രഹണവും, ജയശങ്കര്‍ ചിത്രസന്നിവേശവും, എസ്.എ.രാജ്കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.കഥ, തിരക്കഥ: ബിലോ ആവറേജ്വില്ലാളിവീരനിലെ ആദ്യ പകുതി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ യുക്തി എന്നത് മഷിയിട്ടു നോക്കിയാല്‍ കാണില്ല. കേട്ടു പഴകിയ കഥയും കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടുണ്ടാക്കിയ തിരക്കഥ ദിലീപ് വായിച്ചിട്ടില്ല എന്നതും വ്യക്തം. ആദ്യപകുതിയിലെ ഷാജോണ്‍-ധര്‍മജന്‍ ടീമിന്റെ ഒന്ന് രണ്ടു സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു എന്നതല്ലത്തെ 3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ സിനിമ തീരുന്നതുവരെ ഒരൊറ്റ പ്രേക്ഷന്‍ പോലും ചിരിച്ചിട്ടില്ല. രസകരമായ രീതിയില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ദിലീപിന്റെ ആരാധകരെ പോലും വെറുപ്പിക്കുന്ന രീതിയിലുളള കഥാസന്ദര്‍ഭങ്ങളാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിലും കുത്തിനിറചിരിക്കുന്നത്. ദിലീപിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വില്ലന്മാര്‍ ഇടികൊള്ളുന്നു, സ്ത്രീകള്‍ പ്രശംസിക്കുന്നു, നായികമാര്‍ പുറകെ നടക്കുന്നു, കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദിലീപിനെ എല്ലാവരും തെറ്റുധരിക്കുന്നു, പിന്നീട് മാപ്പ് അപേക്ഷിക്കുന്നു, ഒടുവില്‍ ദിലീപ് വില്ലന്മാരെ കൊല്ലുന്നു. ശരാശരി പോലും നിലവാരമില്ലാത്ത ഈ തിരക്കഥയൊക്കെ സിനിമയാക്കുവാന്‍ സമ്മതിച്ച സുധീഷ് ശങ്കറിനും, നിര്‍മ്മാതാവ് ചൌധരിക്കും പ്രണാമം!സംവിധാനം: ബിലോ ആവറേജ്സുധീഷ് ശങ്കറിന്റെ ആദ്യ സിനിമയായ വില്ലാളിവീരന്‍ ഒരു പക്ഷെ ദിലീപിന്റെ മുന്‍കാല സിനിമകള്‍ പോലെ പ്രേക്ഷകര്‍ സ്വീകരിചേക്കാം, ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടി ലാഭമുണ്ടാക്കുമായിരിക്കാം. പക്ഷെ, തന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാകണം എന്ന ആഗ്രഹം ഒരു നവാഗത സംവിധായകന് ഉണ്ടാകില്ലേ എന്നതാണ് ഇവിടത്തെ ചോദ്യം. ഒരു ശരാശരി കുടുംബത്തിനു ഓണം അവധിക്കാലത്ത് കണ്ടു രസിക്കാന്‍ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ ഇല്ലാത്തതു കൊണ്ടാണോ ദിലീപ് ഇതുപോലുള്ള ചവറു സിനിമകളില്‍ അഭിനയിച്ചു സ്വന്തം ആരാധകരെ ചതിക്കുന്നത്? നവാഗതനെന്ന നിലയില്‍ സിനിമയുടെ ആദ്യ പകുതി രസകരമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപിന്റെ, ഷജോണിന്റെ, ധര്‍മ്ജനറെ തമാശകള്‍ ഏറെകുറെ നന്നായിത്തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, അവയെല്ലാം കഥയില്‍ യാതൊരു വഴിത്തിരുവുകളും ഉണ്ടാക്കുന്നതല്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുന്നു. സിനിമയിലെ 3 പാട്ടുകള്‍ കേള്‍ക്കാന്‍ ഗുണമില്ലെങ്കിലും, നല്ല നൃത്ത സംവിധാനത്തിന്റെ അകമ്പടിയോടെ, നല്ല കലാസംവിധാനത്തോടെ ചിത്രീകരിക്കുവാന്‍ സുധീഷ് ശങ്കറിന് സാധിച്ചു.സാങ്കേതികം: ആവറേജ്സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അന്തരീക്ഷം നല്ക്കുവാന്‍ അനില്‍ നായരുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. ദിലീപിന്റെ അവതരണവും, ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും എല്ലാം തന്നെ പുതുമകളോടെ അവതരിപ്പിക്കുവാന്‍ അനില്‍ നായര്‍ ശ്രമിച്ചിട്ടുണ്ട്. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ജയ്ശങ്കറാണ്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ജയ്ശങ്കര്‍ സന്നിവേശം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്.എ.രാജ്കുമാറാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അടിപൊളി ചിത്രത്തിന്‍റെ പാട്ടുകള്‍ എന്ന രീതിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരെ മുഷിപ്പിക്കതെയാണ് പാട്ടുകള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം എന്ന പേരില്‍ കുറെ ശബ്ദകോലാഹലങ്ങള്‍ നല്ക്കിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. റോഷന്റെ മേക്കപ്പും, സുജിത് രാഘവിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.അഭിനയം: ആവറേജ് സ്ഥിരം ദിലീപ് സിനിമകളിലെ അഭിനേതാക്കളെല്ലാം ഈ സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നുണ്ട്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക്, സായികുമാര്‍, ബാബു ആന്റണി, ലാലു അലക്സ്, നെടുമുടി വേണു, ധര്‍മ്മജന്‍, റിയാസ് ഖാന്‍, സുരേഷ് കൃഷ്ണ, ഗണേഷ്കുമാര്‍, സംവിധായകന്‍ റാഫി, നിഷാന്ത് സാഗര്‍, നാരായണന്‍കുട്ടി, ശ്രീജിത്ത് രവി, ഷിജു, ബൈജു വി.കെ, ജോബി, ദിനേശ് ബാബു, അനീഷ് മേനോന്‍, കലാഭവന്‍ ഹനീഫ്, നമിത പ്രമോദ്, മൈഥിലി, സീത, വിനയ പ്രസാദ്, നീന കുറുപ്പ്, വത്സല മേനോന്‍, അംബിക മോഹന്‍, സജിത ഭേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കുട്ടികളെല്ലാം ഇഷ്ടപെടുന്ന രീതിയിലുള്ള ദിലീപിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്‍റ്. ലാലു അലക്സും, നെടുമുടി വേണുവും, സിദ്ദികും, സായികുമാറും, ഗണേഷ് കുമാറും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ബാബു ആന്റണി ഈ സിനിമയില്‍ കോമഡി കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു. നമിത പ്രമോദ് നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. സിനിമയില്‍ ഇഷ്ടപെട്ടവ:1. ആദ്യ പകുതിയിലെ ദിലീപിന്റെ അഭിനയം 2. പാട്ടുകളുടെ ചിത്രീകരണംസിനിമയില് ഇഷ്ടപെടാത്തവ:1. തിരക്കഥ2. രണ്ടാം പകുതിയും ക്ലൈമാക്സും 3. തമാശകളുടെ അഭാവം 4. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ വില്ലാളിവീരന്‍: കേട്ടുപഴകിയ കഥയും കണ്ടുമടുത്ത സ്ഥിരം ചേരുവകളും കോര്‍ത്തിണക്കിയ വില്ലാളിവീരന്‍ ആരാധകരെ ത്രിപ്തിപെടുത്തുന്നു.വില്ലാളിവീരന്‍ റേറ്റിംഗ്: 4.00/10കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്] സംവിധാനം: 3/10 [ബിലോ ആവറേജ്] സാങ്കേതികം: 3/5 [എബവ് ആവറേജ്] അഭിനയം: 3/5 [എബവ് ആവറേജ്] ടോട്ടല്‍: 12/30 [4/10]
കഥ, സംവിധാനം: സുധീഷ് ശങ്കര്‍ തിരക്കഥ, സംഭാഷണങ്ങള്‍: ദിനേശ് പള്ളത്ത്നിര്മ്മാണം: ആര്‍. ബി. ചൌധരിബാനര്: സൂപ്പര്‍ ഗുഡ് ഫിലിംസ് ചായാഗ്രഹണം: അനില്‍ നായര്‍ ചിത്രസന്നിവേശം: ജയശങ്കര്‍ സംഗീതം: എസ്.എ.രാജ്കുമാര്‍ ഗാനരചന: ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട, റഫീക്ക് അഹമ്മദ് വസ്ത്രാലങ്കാരം: സുജിത് രാഘവ് മേക്കപ്പ്: റോഷന്‍ ജി വിതരണം: രമ്യ റിലീസ്
|
No comments:
Post a Comment